Trending

അക്ഷരകരോൾ നടത്തി.

കുട്ടമ്പൂർ: ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂരിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് സദസ്സിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടേ, സോദരത്വം പുലരട്ടേ എന്ന പ്രമേയത്തിൽ അക്ഷരകരോൾ നടത്തി. വായനശാല പരിസരത്ത് നടന്ന ചടങ്ങിൽ പ്രദേശത്തെ മുതിർന്ന മുൻ സൈനികൻ  കോട്ടക്കാട്ട് ശ്രീധരൻ ഫ്ലാഗ് ഓഫ് ചെയ്തു. 

വായനശാല പ്രസിഡണ്ട്  കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വായനശാല പ്രവർത്തകരും  ബാലവേദിയിലേയും ഹെക്സാസ്  വോളി അക്കാദമിയിലേയും കുട്ടികളും പങ്കെടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി അശോകൻ പി.കെ, കോച്ച് സുധാകരൻ ആശംസകൾ നേർന്നു. 

മധു.എം, ലോഹിതാക്ഷൻ കെ.കെ, മനോജ് കുമാർ, അബൂബക്കർ എന്നിവർ നേതൃത്വം നൽകി.എം.എ. ഷൂക്കൂർ സ്വാഗതവും ടി കെ  വാസുദേവൻ നന്ദിയും രേഖപ്പെടുത്തി.
       
ചിത്രരചന, ക്വിസ് മത്സരം, കല-കായിക മത്സരങ്ങൾ, റിപ്പബ്ലിക്ക് സദസ് എന്നീ പരിപാടികൾ വരും ആഴ്ചകളിൽ നടത്തപ്പെടുന്നതാണ്.
Previous Post Next Post
3/TECH/col-right