കൊടുവള്ളി: പാലക്കുറ്റി എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'ചിറകടി' ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. കല, സാഹിത്യം, ശാസ്ത്രം, ഗണിതം, പരിസ്ഥിതി, കളിയരങ്ങ് തുടങ്ങി വിവിധ വിഷയങ്ങളിൽ ഊന്നിയുള്ള പഠനവും പരിശീലനവുമാണ് ക്യാമ്പിൽ നടക്കുന്നത്.
നഗരസഭ കൗൺസിലർ സി.പി. നാസർ കോയ തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ. അബ്ദുറഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊടുവള്ളി എ.ഇ.ഒ സി.പി. അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സി.കെ.സി. റഫീഖിനെയും സി.പി. നാസർ കോയ തങ്ങളെയും പ്രധാന അധ്യാപിക സുബൈദ ഉപഹാരം നൽകി അനുമോദിച്ചു.
ചടങ്ങിൽ സി.കെ.സി. റഫീഖ്, ടി.വി. മജീദ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് അഷ്റഫ് വാവാട്, പി.ടി.എ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ ഗഫൂർ, പി. ഫസൽ, സ്മിത, പി.ടി. ഷാജിർ എന്നിവർ സംസാരിച്ചു.പ്രധാന അധ്യാപിക സുബൈദ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.കെ. ഷറീന നന്ദിയും പറഞ്ഞു.
Tags:
EDUCATION