പന്നിക്കോട്ടൂർ ഗവ: എൽ.പി സ്കൂളിന് മുൻവശം പൊതുമരാമത്ത് വകുപ്പിൻ്റെ റോഡ് പ്രവർത്തിയുടെ ഭാഗമായി പാർശ്വഭിത്തി നിർമ്മാണം നടന്നുവരികയാണല്ലോ.
അടുത്ത ഘട്ടത്തിൽ സ്കൂൾ കിണറിൻ്റെ സംരക്ഷണ ഭിത്തി പൊളിച്ച് റോഡിൻ്റെ വീതി കൂട്ടുന്ന തുടർ പ്രവർത്തി 31-01-2026 (ശനി) രാവിലെ മുതൽ ആരംഭിക്കുകയാണ്.
പ്രസ്തുത പ്രവർത്തിയിൽ നമ്മുടെ പന്നിക്കോട്ടൂർ സ്കൂൾ - മങ്ങാട് റോഡ് ആരംഭിക്കുന്ന സ്ഥലത്തും വീതി കൂടുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
മേൽ പ്രവർത്തി ആരംഭിക്കുന്ന ദിവസം മുതൽ നമ്മുടെ റോഡിലെ വാഹനഗതാഗതം കുറച്ച് ദിവസത്തേക്ക് നിരോധിക്കേണ്ടി വരും. താഴ്ചയുള്ള കിണറിൻ്റെ ചുറ്റുമതിൽ പൊളിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനാൽ അപകട സാധ്യത ഒഴിവാക്കുന്നതിന് മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ബി.സി. ജലീൽ.
മെമ്പർ, രണ്ടാം വാർഡ് (പന്നിക്കോട്ടൂർ)
നരിക്കുനി ഗ്രാമ പഞ്ചായത്ത്