കൊടുവള്ളി: കൊടുവള്ളി പ്രസ് ക്ലബ്ബ് പരിധിയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പുതുതായി ചുമതലയേറ്റ ജനപ്രതിനിധികൾക്ക് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ, ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ. എ കാദർ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുബൈർ, ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് സൂപ്പർ സൗദ, മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. ഉസ്സൈൻ എന്നിവരെയാണ് ആദരിച്ചത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ എം.അഭിജാതിനെ ചടങ്ങിൽ അനുമോദിച്ചു.
പ്രസ് ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.കെ. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കെ.കെ.എ. ജബ്ബാർ, എം. അനിൽ കുമാർ, വി.ആർ. അഖിൽ, എ.കെ ലോഹിതാക്ഷൻ
ഒ.കെ ഷംസീർ ഷാൻ, കേരള ജേർണലിസ്റ്റ് യൂണിയൻ ഏരിയ പ്രസിഡന്റ്കെ.ടി .റഊഫ് എന്നിവർ സംസാരിച്ചു.
പ്രസ് ക്ലബ്ബ് സെക്രട്ടറി എൻ. പി.എ. മുനീർ സ്വാഗതവും, അഷ്‌റഫ് വാവാട് നന്ദിയും പറഞ്ഞു.
Tags:
KODUVALLY