പന്നിക്കോട്ടൂർ:പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു പന്നിക്കോട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ കാരുണ്യ പദ്ധതി യുടെ ഭാഗമായി "കൂടെ 2026" പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് എക്സ്പോയും നടത്തി.നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ഭാരതീയ ചികിത്സാ വകുപ്പ് കോഴിക്കോട് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ സിനി പി എം മുഖ്യാതിഥി ആയി പങ്കെടുത്തു. നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിന് സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു കെ വി സ്വാഗതം പറഞ്ഞു.
പാലിയേറ്റീവ് കെയർ രംഗത്ത് മികച്ച സേവനം നടത്തിയ ജീവനക്കാരായ ഡോക്ടർ സ്വാതി കൃഷ്ണ ആർ എൻ( മെഡിക്കൽ ഓഫീസർ, കാരുണ്യ പദ്ധതി) ഷിജി വി (നേഴ്സ്, കാരുണ്യ പദ്ധതി), ഷൈജ വിശ്വൻ (നഴ്സ്, പാലിയേറ്റീവ് പദ്ധതി നരിക്കുനി ഗ്രാമ പഞ്ചായത്ത്), സനത് ലാൽ (മൾട്ടി പർപസ് വർക്കർ, കാരുണ്യ പദ്ധതി). മുഹമ്മദ് ബഷീർ (ഡ്രൈവർ പാലിയേറ്റീവ് പദ്ധതി നരിക്കുനി ഗ്രാമപഞ്ചായത്ത്,), മനോജ് കുമാർ കെ എസ് (ഡ്രൈവർ കാരുണ്യ പദ്ധതി) എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.
കാരുണ്യ പദ്ധതി യിലെ സന്നദ്ധ പ്രവർത്തകർക്ക് വാർഡ് മെമ്പർ ജസീല മജീദ് സ്നേഹോപഹാരം നൽകി. ആശുപത്രി പരിപാലന സമിതി മെമ്പർ മാരായ, എൻ കെ മുഹമ്മദ് മുസ്‌ലിയാർ, ഒ പി ഇക്ബാൽ, ആലിഹാജി, കരുണൻ മാസ്റ്റർ, അബ്ബാസ് കുണ്ടുങ്കര, രജനി (സീനിയർ സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസ്), സുമ ടീച്ചർ (GLP സ്കൂൾ പന്നിക്കോട്ടൂർ), ബഷീർ കെ കെ (ഫാർമസിസ്റ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാലിയേറ്റീവ് കെയർ എന്ന വിഷയത്തിൽ ഡോക്ടർ ബിജു കെ വി ക്ലാസ്സ് എടുത്തു. ചടങ്ങിൽ സനത് ലാൽ കെ നന്ദി അർപ്പിച്ചു സംസാരിച്ചു. .
രാവിലെ 11 മുതൽ ആരംഭിച്ച കൂടെ -2026 പ്രദർശനം പാലിയേറ്റീവ് പരിചരണത്തെ കുറിച്ച് കൂടുതൽ അധികാരികമായി മനസ്സിലാക്കുവാനും ജീവിതത്തിൽ പ്രയോഗിക്കുവാനുള്ള അറിവ് പകരുകയും ചെയ്തു. രോഗികൾ, പൊതുജനങ്ങൾ സ്കൂളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ ഈ പ്രദർശനം ഇരുന്നൂറ്റി അൻപതിൽപരം ആളുകൾ സന്ദർശിച്ചു