കൊടുവള്ളി : കേരള ഗവൺമെന്റിന്റെ ഫോക്ലോർ അവാർഡ് നേടിയ ഹസൻ നെടിയനാടിനെയും പ്രായം പഠനത്തിന് പ്രശ്നമല്ലെന്ന് തെളിയിച്ചു കോഴിക്കോട് സർവ്വ കലാശാലയിൽ നിന്ന് മലയാളത്തിലും ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിലും ബിരുദാനന്തര ബിരുദം നേടിയ എൻ കെ അഹമ്മദ് മാസ്റ്ററെയും കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്റർ ആദരിക്കുന്നു.
ഇന്ന് (ഞായർ) വൈകിട്ട് നാലു മണിക്ക് താമരശ്ശേരി കോൺഗ്രസ് ഭവനിൽ വി എം ഉമ്മർ മാസ്റ്റർ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. ചാപ്റ്റർ പ്രസിഡന്റ് മുസ്തഫ റഷീദ് അധ്യക്ഷനാകും.അക്കാദമി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാണിമേൽ മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ സെക്രട്ടറി അഷ്‌റഫ് ടി കൊടുവള്ളി പ്രതിഭകളെ പരിചയപ്പെടുത്തും.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സി ഉസ്സയിൻ മാസ്റ്റർ, കിഴക്കോത്തു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സുബൈർ മാസ്റ്റർ, പക്കർ പന്നൂർ, നവാസ് ഈർ പ്പോണ, അബ്ദുൽ റഹ്മാൻ കൊടുവള്ളി പങ്കെടുക്കും. അതോടാനുബന്ധിച്ചു മാപ്പിള കലാ അക്കാദമി ഒരുക്കുന്ന ഇശൽ വിരുന്നും അരങ്ങേറും.
Tags:
KODUVALLY