2026 ജനുവരി 10 ശനി
1201 ധനു : 26
1447 റജബ് : 20
▪️തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ജാമ്യാപേക്ഷ 13ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും.
കട്ടിളപ്പാളി കേസിൽ 13ാം പ്രതിയാണ്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷ 13ന് പരിഗണിക്കും. എസ്.ഐ.ടി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
▪️ശബരിമല സ്വർണക്കൊള്ള: കുടുങ്ങിയത് പോറ്റിയുടെ സ്പോൺസർ
പോറ്റിയും തന്ത്രിയും തമ്മിലെ ബന്ധം സ്ഥിരീകരിച്ച് ശാന്തിക്കാരടക്കം മൊഴി നൽകി
പത്തനംതിട്ട: ‘നമ്മള് ദൈവതുല്യം കാണുന്ന പലരും ഇതിനകത്തുണ്ടെങ്കില്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റു’മെന്ന പത്മകുമാറിന്റെ വെളിപ്പെടുത്തലാണ് ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം താഴമൺ കുടുംബത്തിലേക്ക് എത്തിച്ചത്. കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പായിരുന്നു ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രതികരണം. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർ ആരെന്ന ചർച്ചകളും സജീവമായി. ഇതിനുപിന്നാലെ, പത്മകുമാർ അറസ്റ്റിലായെങ്കിലും ‘ദൈവതുല്യര്‍’ ആരെന്ന ചോദ്യത്തിന് ഉത്തരമായിരുന്നില്ല.
▪️മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായി, ആചാര ലംഘനത്തിന് കൂട്ടുനിന്നു; റിമാൻഡ് റിപ്പോർട്ട് പുറത്ത്
കൊല്ലം: ശബരിമല സ്വർണകവർച്ച കേസിൽ അറസ്റ്റ് ചെയ്ത മുൻ തന്ത്രി ചെങ്ങന്നൂർ മുണ്ടൻകാവ് താഴമൺ മഠത്തിൽ കണ്ഠര് രാജീവര് (66) റിമാൻഡിൽ. ശബരിമലയിൽ നിന്ന് സ്വർണപ്പാളി കൊണ്ടുപോകാൻ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ ഇദ്ദേഹം പങ്കാളിയായതായി എസ്.ഐ.ടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു എന്ന കുറ്റമാണ് എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നത്.
▪️ശബരിമല സ്വർണക്കൊള്ള: കുടുങ്ങിയത് പോറ്റിയുടെ സ്പോൺസർ
പോറ്റിയും തന്ത്രിയും തമ്മിലെ ബന്ധം സ്ഥിരീകരിച്ച് ശാന്തിക്കാരടക്കം മൊഴി നൽകി
പത്തനംതിട്ട: ‘നമ്മള് ദൈവതുല്യം കാണുന്ന പലരും ഇതിനകത്തുണ്ടെങ്കില്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റു’മെന്ന പത്മകുമാറിന്റെ വെളിപ്പെടുത്തലാണ് ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം താഴമൺ കുടുംബത്തിലേക്ക് എത്തിച്ചത്. കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പായിരുന്നു ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രതികരണം. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർ ആരെന്ന ചർച്ചകളും സജീവമായി. ഇതിനുപിന്നാലെ, പത്മകുമാർ അറസ്റ്റിലായെങ്കിലും ‘ദൈവതുല്യര്‍’ ആരെന്ന ചോദ്യത്തിന് ഉത്തരമായിരുന്നില്ല.
▪️ബാലനെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ബാലനോട് ചോദിക്കണം -എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ
എ.കെ. ബാലൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തോട് ചോദിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ‘യു.ഡി.എഫ് അധികാരത്തിൽ വരാൻ പോകുന്നില്ല. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോഴല്ലേ ജമാഅത്തെ ഇസ്‌ലാമി അധികാരത്തിൽ വരുന്നതിന്‍റെ പ്രശ്നം പരിശോധിക്കേണ്ടത്? അതാണ് സി.പി.എമ്മിന്‍റെ നിലപാട്. അതിൽനിന്നും വ്യത്യസ്തമായി ബാലനെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ബാലനോട് സംസാരിച്ച് വ്യക്തമാക്കണം’ - എൽ.ഡി.എഫ് കൺവീനർ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മാറാട് അടഞ്ഞ അധ്യായമാണെന്നും അതിനെ കുറിച്ച് വീണ്ടും പറഞ്ഞ് ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
▪️അമിത് ഷായ്ക്കെതിരായ തെളിവുകളടങ്ങിയ പെൻഡ്രൈവുകൾ കൈയിലുണ്ട്, പുറത്തെടുപ്പിക്കരുത്’; ഭീഷണിയുമായി മമത
കൊൽക്കത്ത: തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കൺസൾട്ടൻസിയായ ഐ-പാക്കിന്റെയും ഡയറക്ടർ പ്രതീക് ജെയിനിന്റെയും വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നു. ഒരു പരിധിക്കപ്പുറം സമ്മർദം ചെലുത്തിയാൽ, കൽക്കരി കുംഭകോണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള തെളിവുകൾ പുറത്തുവിടുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നറിയിപ്പ് നൽകി.
▪️വിദ്വേഷ പ്രചാരണം: ഫ്രറ്റേണിറ്റി റാലിയും പൊതുസമ്മേളനവും 11ന്
കോഴിക്കോട്: ‘വിദ്വേഷ നാവുകളോട് നോ, സാഹോദര്യ മുന്നേറ്റത്തോട് യെസ്’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി ഈ മാസം 11ന് കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് വെള്ളയിൽ നിന്നാരംഭിക്കുന്ന വിദ്യാർഥി, യുവജന റാലി കുറ്റിച്ചിറ ഓപൺ സ്പേസിൽ സമാപിക്കും.
▪️ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം -ചെന്നിത്തല
കൊച്ചി: അരനൂറ്റാണ്ടായി ബി.ജെ.പിയും ആര്.എസ്.എസും ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് യാഥാർഥ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
വർഗീയ വിഭജനംകൊണ്ട് മാത്രമേ നിയമസഭ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്ക്കാന് കഴിയൂവെന്ന ധാരണയില്‍ ജനങ്ങളെ മതപരമായി വിഭജിക്കാനാണ് ശ്രമം. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും തരംപോലെ പ്രോത്സാഹിപ്പിച്ച് തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്ന സി.പി.എമ്മിന്‍റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
▪️ഘാന സ്ട്രൈക്കർ സെമന്യോ 780 കോടിക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ
മാഞ്ചസ്റ്റർ: ബോൺമൗത്തിന്റെ ഘാന സ്ട്രൈക്കർ അന്റോയിൻ സെമന്യോ ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ താരം. 8.7 കോടി ഡോളറിനാണ് (ഏകദേശം 780 കോടി രൂപ) കൈമാറ്റം.
അഞ്ചര വർഷത്തെ കരാറാണ് 26കാരനുമായി സിറ്റി ഒപ്പുവെച്ചത്. രണ്ടര വർഷം മുമ്പ് സെക്കൻഡ് ഡിവിഷൻ ക്ലബായ ബ്രിസ്റ്റോൾ സിറ്റിയിൽനിന്ന് ബോൺമൗത്തിലെത്തിയ സെമന്യോ ടീമിനായി 101 മത്സരങ്ങളിൽനിന്ന് 30 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ ഉജ്ജ്വല ഫോമിൽ പന്തുതട്ടുന്ന താരം 10 തവണ സ്കോർ ചെയ്തുകഴിഞ്ഞു. അടിസ്ഥാനപരമായി വിങ്ങറായ സെമന്യോ മുൻനിരയിൽ ഏത് റോളിലും കളിക്കാൻ മിടുക്കനാണ്. ഇരുകാലുകൾ കൊണ്ടും ഒരു പോലെ ഷോട്ടുകൾ തൊടുക്കുകയും ചെയ്യും
▪️യാഥാർഥ്യം മനസ്സിലാക്കൂ’, നായ്സ്നേഹികളോട് സുപ്രീംകോടതി
ന്യൂഡൽഹി: തെരുവുനായ് വിഷയത്തിൽ യാഥാർഥ്യം മനസ്സിലാക്കി സംസാരിക്കണമെന്ന് നായ്സ്നേഹികളോട് സുപ്രീംകോടതി. ഈ വിഷയത്തിൽ കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അൻജാരിയ എന്നിവരുടെ ബെഞ്ച് വാദം കേൾക്കുന്നത്. നായ്സ്നേഹികളും എൻ.ജി.ഒകളുമാണ് ഹരജിക്കാർ. തെരുവുകളിൽ നിന്ന് പിടിക്കുന്ന നായ്ക്കളെ വന്ധ്യംകരണം ചെയ്ത് വാക്‌സിനേഷൻ നൽകി അവയെ പിടിച്ച സ്ഥലത്തുതന്നെ തിരികെ വിടണമെന്നാണ് ഹരജികളിലെ ആവശ്യം
▪️അമിത് ഷായുടെ സന്ദർശനം: തിരുവനന്തപുരം നഗരത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ (ശനി) രാത്രി ഏഴുമണി മുതൽ 11.30 വരെയും ഞായറാഴ്ച രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറുമണി വരെയും ഗതാഗത നിയന്ത്രണങ്ങളുണ്ടായിരിക്കും. നാളെ രാത്രി 7 മണി മുതൽ 11.30 വരെ ഡൊമസ്റ്റിക് എയർപോർട്ട് -ശംഖുംമുഖം- ആൾസെയിന്റ്സ്-ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്‌ക്വയർ- പഞ്ചാപുര-ബേക്കറി ഫ്ളൈഓവർ-പനവിള-കലാഭവൻമണി റോഡ്- വിമൻസ് കോളേജ് -ഗസ്റ്റ് ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
▪️
Tags:
KERALA