Trending

വാവാട് ജി.എം.എൽ.പി സ്കൂൾ നൂറിന്റെ നിറവിൽ ;ആഘോഷ പരിപാടികൾക്ക് സ്വാഗതസംഘം രൂപവത്കരിച്ചു.

കൊടുവള്ളി:വിജ്ഞാനത്തിന്റെ നൂറ് വർഷങ്ങൾ പിന്നിടുന്ന വാവാട് ജി.എം.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ നൂറാം വാർഷികം ആഘോഷിക്കാൻ സംഘാടക സമിതി രൂപവത്കരിച്ചു. 

വിളംബരജാഥ,യാത്രയയപ്പ് സമ്മേളനം,മെഡിക്കൽ ക്യാമ്പ് ,പൂർവ വിദ്യാർഥി അധ്യാപക സംഗമം, പ്രവാസി സംഗമം,സാംസ്‌കാരിക സമ്മേളനം, സ്കൂൾ ചരിത്രരേഖപ്രകാശനം, കലാപരിപാടികൾ നടക്കും. പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ജനുവരി 15 നും പരിപാടികളുടെ ഉദ്ഘാടന സമ്മേളനം ജനുവരി 31നും നടക്കും.

കൊടുവള്ളി നഗരസഭ മുൻ ചെയർ മാൻ വെള്ളറ അബ്ദു യോഗം ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ പ്രസിഡന്റും ഡിവിഷൻ കൗൺസിലറുമായ ഒ.പി.മജീദ് അധ്യക്ഷത വഹിച്ചു.ബാപ്പു വാവാട്, കൗൺസിലർ കെ.സി. മൈമൂന, അഡ്വ. പി.കെ.സകരിയ്യ,എസ്.എം. സി ചെയർമാൻ ഒ. കെ.മജീദ്, അഷ്‌റഫ്‌ വാവാട് , വി.എ. മജീദ്, കെ.പി. യൂസുഫ്,വി.എ. മുഹമ്മദ്, ജംഷീർഎന്നിവർസംസാരിച്ചു. അഡ്വ. പി.കെ. സക്കരിയ തുക കൈമാറിവാർഷിക പരിപാടികളുടെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ: എം.കെ. രാഘവൻ എം.പി(മുഖ്യ രക്ഷാധികാരി),എം.കെ. മുനീർ എം.എൽ.എ (രക്ഷധികാരി), അബ്ദു വെള്ളറ (ചെയർമാൻ), ഒ.കെ.മജീദ് ( ജനറൽ കൺവീനർ), കെ. പി. യൂസഫ് ( ട്രഷറർ).പ്രോഗ്രാം കമ്മിറ്റി:ഒ. പി. മജീദ് (ചെയർമാൻ), വി.കെ. നസീം(കൺവീനർ), ഫിനാൻസ്:യൂസുഫ്(ചെയർമാൻ),ടി.കെ.ഖാദർ,(കൺവീനർ).പബ്ലിസിറ്റി :അഷ്‌റഫ്‌ വാവാട്(ചെയർമാൻ), വി.എ. മുഹമ്മദ് (കൺവീനർ).
Previous Post Next Post
3/TECH/col-right