Trending

സ്റ്റുഡൻറ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റ് റ്റിൻ്റെ ആഭിമുഖ്യത്തിൽ  ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ബാലുശ്ശേരി സബ് ഇൻസ്പെക്ടർ വിഷ്ണു എസ് നായർ പതാക ഉയർത്തി. 

ഹെഡ്മാസ്റ്റർ പ് കെ മഹേഷ്‌ അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം കെ കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

എസ് എം സി ചെയർമാൻ ബിജിത് ലാൽ, എം പി ടി എ പ്രസിഡന്റ് ജാസ്മിൻ, സീനിയർ അസിസ്റ്റന്റ വി അബ്ദുൽ സലിം, സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൽസലാം, ഡി ഐ പ്രവീഷ്, എന്നിവർ ആശംസകൾ അറിയിച്ചു. സിപിഒ പ്രശാന്ത് കുമാർ സ്വാഗതവും, എസിപിഒ നസിയ നന്ദിയും പറഞ്ഞു. 

ഷഫീക്ക് എളേറ്റിൽ, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ലത്തീഫ് മലോറം, എ എസ് ഐ ഷീജ, എസ് സി പി ഒ ജീജ എന്നിവർ ക്ലാസുകൾ നയിച്ചു. 

സമാപന സമ്മേളനം ബാലുശ്ശേരി എം എൽ എ അഡ്വ. കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൻ്റെ ഭാഗമായി തോണിക്കടവ്, കരിയാത്തൻ പാറ എന്നിവിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി.
Previous Post Next Post
3/TECH/col-right