കൊടുവള്ളി: പൂനൂർ പുഴക്ക് കുറുകെ
നിലവിലെ ജീർണ്ണാവസ്ഥയാലായ പഴയ പാലത്തിന് സമാനമായി കേരള
സർക്കാർ പൊതുമരാമത്ത് വകുപ്പ്
നിർമ്മിക്കുന്ന പടനിലം പുതിയ പാല
ത്തിന്റെ നിർമ്മാണ പ്രവർത്തി ത്വരിത
ഗതിയിൽ പുരോഗമിക്കുന്നു. 7.3 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന
പുതിയ പാലം മാർച്ചിന് മുമ്പ് പൂർത്തീ
കരിച്ച് ഏപ്രിൽ നടക്കുന്ന നിയമസഭ
തിരഞ്ഞെടുപ്പിന് മുമ്പായി ഉദ്ഘാടനം
ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഇടക്കാലത്ത് നിർമ്മാണ പ്രവർത്തി അൽപ കാലം ഇഴഞ്ഞു നീങ്ങിയിരുന്നു. മാധ്യമ വാർത്തകളെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും, അഡ്വ: പി ടി എ റഹിം എം എൽ എ യും ഇടപ്പെട്ടതിനെ തുടർന്നാണ് ത്വരിത ഗതിയിലായത് . പ്രധാന ഫില്ലറുകളുടെ പ്രവർത്തി പൂർത്തീകരിച്ച് പാലം കോൺഗ്രീറ്റ് പ്രവർത്തി അടുത്ത ദിവസം നടക്കുന്ന ഘട്ടത്തിലെത്തിയിരിക്കയാണ്. ഒപ്പം തന്നെ മടവൂർ പഞ്ചായത്ത് ആരാമ്പ്രം ഭാഗത്ത് അപ്രോച്ച്റോഡിന്റെ നിർമ്മാണ പ്രവർത്തനവും ഊർജിതമായി നടന്നു വരികയാണ്.
കോൺഗ്രീറ്റ് കഴിയുന്നതോടെ പട നിലം ഭാഗത്തെ അപ്രോച്ച് റോഡ് നിർ
മ്മാണവും പാലത്തിന്റെകൈവരി നിർ
മ്മാണവും പൂർത്തീകരിക്കേണ്ടതുണ്ട്
ഒപ്പം നരിക്കുനി മുതൽ ചക്കാല ക്ക വരെ റോഡിന്റെ ഉപരിതലം പുതുക്കൽ പ്രവർത്തിയും പൂർത്തിയായിട്ടുണ്ട്. ഇനി ചക്കാല ക്കൽ മുതൽ പടനിലം ദേശീയ പാത 766 ജംഗ്ഷൻ വരെയുള്ള ടാറിംഗ് പ്രവർത്തിയും പൂർത്തീകരിക്കണം.
പാലം നിർമ്മാണം പൂർത്തിയാവുന്നതോടെ
ദക്ഷിണേന്ത്യയിലെ പ്രമുഖ സിയാറത്ത്
കേന്ദ്രമായ മടവൂർ സിഎംമഖാം റൂട്ടി
ലെ പടനിലം പാലം ഭാഗത്തെ തീരാശാപമായി മാറിയ ഗതാഗത സ്തഭ നത്തിന് ശാശ്വത പരിഹാരമാവും.
2010 ൽ അഡ്വ: പി ടി എ റഹിം കൊടുവള്ളി എം എൽ എ യായിരികെവി എസ് അച്ചുതാനന്ദൻ സർക്കാരാണ് പാലത്തിന് പ്രാരംഭമായി സ്ഥലമെടുപ്പിന് 350 ലക്ഷം രൂപ അനുവദിച്ചത്. പിന്നീട് 2018 ൽ ഒന്നാം പിണറായി സർക്കാർ 55 കോടി ഉൾപ്പെടെ 7.16 കോടി രൂപ
ക്ക് ഭരണാനുമതി നൽകിയതോടെയാണ് പാലം യാഥാർത്ഥ്യമാവുമെന്ന അവസ്ഥ വന്നത്.
Tags:
KODUVALLY