Trending

കൊടുവള്ളി നഗരസഭ: മുസ്ലിം ലീഗിലെ സഫീനയും, ഖാദറും സാരഥികൾ.

കൊടുവള്ളി:വിവാദങ്ങൾക്കും തർ
ക്കങ്ങൾക്കും വിരാമമിട്ട് കൊടുവള്ളി
നഗരസഭയിൽ വനിത സംവരണമായ ചെയർ പേഴ്സൺ പദവിയും വൈസ്
ചെയർമാൻ പദവിയും മുസ്ലിം ലീഗ്
നൽകാൻ അവസാനം കോൺഗ്രസ്
തയ്യാറായി. ആദ്യ ഒരു വർഷ കാലാ
വധിയിൽ ചെയർ പേഴ്സൺ പദവി
മുസ്ലിം ലീഗ് വഹിക്കും.

2027 ജനുവരി ഒന്നു മുതൽ തുടർന്നുള്ള രണ്ട് വർഷം കോൺഗ്രസിന് ചെയർമാൻ പദവി നൽകും. തുടർന്നുള്ള അവസാന രണ്ട് വർഷം മുസ്ലിം ലീഗിന് തിരികെ നൽകുമെന്നാണ് ഡി സി സി യിൽ നിന്ന് ലഭിച്ച വിവരം. ഈ ധാരണ പ്രകാരം മുസ്ലിംലീഗിലെ നെല്ലാങ്കണ്ടി ഡിവിഷൻ പ്രതിനിധി സഫീനാ ഷമീർ മുനിസിപ്പൽ ചെയർ പേഴ്സണും, ഡിവിഷൻ 29 കൊടുവള്ളി ടൗൺ കൗൺസിലർ കെ.കെ എ ഖാദർ വൈസ് ചെയർമാൻ ചെയർമാൻ പദവിയും വഹിക്കും. 
കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറിയും മണ്ഡലം യു.ഡി എഫ് ജനറൽ കൺവീനറുമാണ് കെ.കെ എ ഖാദർ.

കൊടുവള്ളി മുനിസിപാലിറ്റിയിൽ  ചെയർമാൻ സ്ഥാനംആദ്യമായാണ് കോൺഗ്രസിന് ലഭിക്കാൻ പോവുന്നത്.ഒരു വർഷത്തിനു ശേഷം 2027 ജനുവരി 1 മുതൽ രണ്ട് വർഷത്തേക്കാണ് ചെയർമാൻ സ്ഥാനം കോൺഗ്രസ്സിന് ലഭിക്കുക.
രണ്ട് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം അഞ്ചു വർഷം പൂർണ്ണമായും കോൺഗ്രസ്സിന് ലഭിക്കും. 

കോൺഗ്രസ്സ് - മുസ്ലിം ലീഗ് ജില്ല നേതൃത്വമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.സ്റ്റാസ്ക്കോ പ്രകാരം കോൺഗ്രസ്സിന് ലഭിക്കേണ്ട  വൈസ് ചെയർമാൻ സ്ഥാനത്തിന് മുസ്ലിം ലീഗ് അവകാശവാദമുന്നയിച്ചു. അതുകാരണം ചർച്ചകളിൽ തീരുമാനമാകാതെ ഇരുകൂട്ടരും വിഷയം ജില്ല നേതൃത്വത്തിന് വിടുകയായിരുന്നു. കോഴിക്കോട് വെച്ച് നടന്ന ചർച്ചകളിലും തീരുമാനമാകാതെ വിഷയം നീണ്ട് പോയ സന്ദർഭത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യ ജന. സെക്രട്ടറി  പി.കെ കുഞ്ഞാലികുട്ടി, സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം എന്നിവർ ഇടപെട്ടാണ് തർക്കം പരിഹരിച്ചത്. 

വൈസ് ചെയർമാൻ സ്ഥാനം വിട്ടു നല്കാൻ തയ്യാറല്ലെന്ന കടുത്ത നിലപാടായിരുന്നു ചർച്ചകളിൽ കോൺഗ്രസ്സ് സ്വീകരിച്ചത്.നേതൃത്വത്തിൻ്റെ നിർദ്ദേശം ഇരുകൂട്ടരും അംഗീകരിക്കുകയായിരുന്നു. ചെയർ പേഴ്സൺ തിരഞ്ഞെടുപ്പിൽ യു ഡി എഫിലെ സഫീന ഷമീറിന് (മുസ്ലിം ലീഗ്) 26 വോട്ടും എതിർ സ്ഥാനാർ
ത്ഥി എൽ ഡി എഫിലെ ഷീബക്ക് 11 വോട്ടും ലഭിച്ചു ഉച്ചക്ക് ശേഷം നടന്ന
വൈസ് ചെയർമാൻ തിരഞ്ഞെടുപ്പി
ലും യുഡിഎഫിലെ കെ കെ എ ഖാദറി ന്(മുസ്ലിം ലീഗ്) 26 വോട്ടും എൽ ഡി എഫിലെ യു കെ അബൂബക്കറിന്
11 വോട്ടും ലഭിച്ചു. വെൽഫെയർ പാർട്ടിയുടെയും റിബലായി ജയിച്ച ലീഗ് അംഗത്തിന്റെയും വോട്ട് യുഡിഎഫിനാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പിന് ശേഷം ചെയർ പേഴ്സണായി സഫീന ഷമീറും, വൈസ് ചെയർമാനായി കെ കെ എ ഖാദറും
റിട്ടേണിംഗ് ഓഫീസർ ഗിരീഷ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷമായ
എൽ ഡി എഫ് കൗൺസിലർമാർ പാർലിമെന്ററി പാർട്ടി ലീഡറായി സി പി നാസർ കോയ തങ്ങളെ തിരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right