മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ 21 മത് പ്രസിഡണ്ടായി യു.ഡി.എഫിലെ സഫിയ മുഹമ്മദും (മുസ്ലിം
ലീഗ്) വൈസ് പ്രസിഡണ്ടായി സി.കെ.ഗിരീഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു.
മടവൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഇവർ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ സത്യപ്രതിജ്ഞ
ചെയ്തു അധികാരമേറ്റു.
സഫിയ മുഹമ്മദ് ആരാമ്പ്രം ചക്കാല ക്കൽ വാർഡിൽ നിന്നും, സി കെ ഗിരീഷ് കുമാർ ചാത്തനാറമ്പ് വാർഡിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Tags:
MADAVOOR