എളേറ്റിൽ : ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) ആണ്ട് നേർച്ചയും രിഫാഈ റാത്തീബും,ചളിക്കോട് സാദാത്ത് മഖാം അങ്കണത്തിൽ രണ്ടു ദിനങ്ങളിലായി നടക്കുന്ന പരിപാടിക്ക് ഇന്ന് വൈകീട്ട് 4.00 മണിക്ക് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ,സി കെ മുഹമ്മദ് മുസ്‌ലിയാർ പതാക ഉയർത്തി തുടക്കം കുറിക്കും. തുടർന്ന് സാംസ്‌കാരിക പരിപാടിയിൽ സയ്യിദ് കുഞ്ഞിസീദി കോയ തങ്ങൾ,എം എ ഗഫൂർ മാസ്റ്റർ,എൻ കെ സുരേഷ്, വി.കെ കുഞ്ഞായിൻ മാസ്റ്റർ , ഭരതൻ മാസ്റ്റർ,ജബ്ബാർ മാസ്റ്റർ,ബാപ്പു മാസ്റ്റർ വാർഡ് മെമ്പർമാർ : കെ കെ ജബ്ബാർ മാസ്റ്റർ, വിനോദ് ചളിക്കോട്എന്നിവർ പങ്കെടുക്കും.
6.30 ന് മുസ്തഫ സഖാഫി തെന്നല സൽമാനുൽ ഫാരിസി (റ) ചരിത്രം പാടിപറയുന്നു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.
അവസാന ദിനമായ നാളെ രാവിലെ 9 മണി മുതൽ 1.30 വരെ സൗജന്യ നേതൃ പരിശോധന തിമിര നിർണയ ക്യാമ്പ്, ജലാലിയ്യ റാത്തീബ്, രിഫഈ മൗലിദ്, മുഹ്‌യുദ്ധീൻ റാത്തീബും, വൈകീട്ട് അഷ്‌റഫ് പെരുമുഖത്തിന്റെ ഇശൽ വിരുന്നും, 6.30 ന് രിഫാഈ റാത്തീബിന് സയ്യിദ് കുഞ്ഞിസീദി കോയ തങ്ങൾകൊയിലാട്ട്, സയ്യിദ് ഫസൽ പൂകോയ തങ്ങൾ, സയ്യിദ് സി കെ കെ തങ്ങൾ പുല്ലാലൂർ, സയ്യിദ് ഖാസിം കോയ തങ്ങൾ കാന്തപുരം എന്നിവർ നേതൃത്വം നൽകും.10മണിക്ക് സമാപന പ്രാർത്ഥനക്ക് സയ്യിദ് സകരിയ തങ്ങൾ അടിവാരം നേതൃത്വം നൽകും .
Tags:
ELETTIL NEWS