എളേറ്റിൽ : കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ എളേറ്റിൽ ടൌൺ വാർഡുകളിൽ നിന്നും,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും നമ്മുടെ ഡിവിഷനിൽ നിന്നും വിവിധ മുന്നണികളിൽ നിന്ന് ജനവിധിതേടുന്ന സ്ഥാനാർഥികളെ ഉൾകൊള്ളിച്ചു എളേറ്റിൽ വ്യാപാര ഭവനിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രത്വത്തിൽ സ്ഥാനാർഥികളുമായി നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കികൊണ്ട് സ്ഥാനാർഥി സംഗമം സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് ബിസി മോയിൻ കുട്ടി അധ്യക്ഷത വഹിച്ചു. വ്യപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത് ഉത്ഘാടനം ചെയ്തു. ഷംസു എളേറ്റിൽ,ഖാദർ ഹാജി, മുരളി,നാസർ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ത്രിതല പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന മുന്നണികളിലെ സ്ഥാനാർഥികളായ പി.ജി. മുഹമ്മദ്, സയ്യിദ് മുഹമ്മദ് സാദിഖ്,
വനജ, സ്വാതി, ഗീത, മനോജ്, ഷാജി, റംല മുഹമ്മദലി, സൈഫുന്നിസ, ഇസ്ഹാഖ്, അയ്യൂബ് എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS