Trending

ഡിസനിയം കോൺഫറൻസ് പ്രഖ്യാപനവും,സ്വാഗതസംഘം രൂപീകരണവും.

പൂനൂർ: ചളിക്കോട് സി എം അക്കാദമി ദർസിന്റെ പത്താം  വാർഷിക പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും  ചളിക്കോട് സുന്നി സെന്ററിൽ നടന്നു. 
സമസ്ത കേന്ദ്ര മുശാവറ അംഗം  സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. സുന്നി സെന്റർ സ്ഥാപനങ്ങളുടെ പ്രസിഡന്റ് എ വി അബ്ദുൽ മജീദ് അധ്യക്ഷനായി. 

കൊയിലാട്ട് സയ്യിദ് കുഞ്ഞി സീതി കോയ തങ്ങൾ 201 അംഗ സ്വാഗത സംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു. സൽമാൻ സഖാഫി സ്ഥാപനത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ജമാൽ സഖാഫി പദ്ധതിയവതരിപ്പിച്ചു.വാർഷികം 2026 ഏപ്രിൽ 15,16,17 തിയ്യതികളിൽ നടക്കും.പത്താം വാർഷികത്തിന്റെ ഭാഗമായി വിവിധങ്ങളായ  പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കും.സമൂഹത്തിലെ നാനാവിധ മനുഷ്യരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതികളാണ് സ്ഥാപനത്തിന്റെ കീഴിൽ നടക്കുക. 

സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, സയ്യിദ് ഖാസിം കോയ തങ്ങൾ, അബ്ദുൽ ഹമീദ് സഖാഫി മങ്ങാട്, അബ്ദുസ്സലാം ബുസ്താനി, മുഹമ്മദ് സഅദി ചളിക്കോട്, തുടങ്ങിയവർ സംസാരിച്ചു. അബ്ദുള്ള പി കെ സ്വാഗതവും മുജീബ് കെ കെ നന്ദിയും പറഞ്ഞു.

സ്വാഗത സംഘം ഭാരവാഹികൾ: ചെയർമാൻ : സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, കൺവീനർ : സയ്യിദ് ഖാസിം കോയ തങ്ങൾ, ഫിനാൻസ്: മുഹമ്മദ് സഅദി.
Previous Post Next Post
3/TECH/col-right