കിഴക്കോത്ത്: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കിഴക്കോത്ത് ആരോഗ്യവകുപ്പ് പന്നൂർ, കച്ചേരിമുക്ക്, ഈസ്റ്റ് കിഴക്കോത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കടകൾക്ക് നോട്ടീസ് നൽകുകയും, പുകയില വിമുക്ത മേഖല, പുകവലി ശിക്ഷാർഹം എന്നീ ബോർഡ് വെക്കാത്ത 8 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു.
കടയും, പരിസരവും വൃത്തിയാക്കാത്ത സ്ഥാപനക്കൾക്കെതിരെയും, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും, ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെയും, നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. ശ്രീജയും, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയും അറിയിച്ചു. പരിശോധനയക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്. ടി.എം, റാഹില ബീഗം എന്നിവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS