കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിലും, മയക്കുമരുന്ന് കേസുകളിലും പ്രതിയായ തിരുവനന്തപുരം സ്വദേശി അൻസാർ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കഞ്ചാവ് വില്പന നടത്തുന്നതിനിടെ പിടിയിലായി.
നാർക്കോട്ടിക് സെൽ എ.സി. കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻ സാഫും, എസ്ഐ. ശ്രീഷിതയുടെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 58 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. റെയിൽവേ പരിസരം ആനി ഹാൾ റോഡ് പാളയം മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.
ഡാൻസാഫ് എസ്ഐ മനോജ്, ഇസിപിഒ സുനോജ് കെ, തൗഫീഖ് ടി കെ ദിനീഷ് പി കെ, മുഹമ്മദ് മഷ്ഹൂർ കെ എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Tags:
KOZHIKODE