കോഴിക്കോട്: സംസ്ഥാനത്ത് എസ്.ഐ.ആർ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ള വോട്ടർമാർക്ക് ഉണ്ടായ ആശങ്ക അകറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
ഹാജറാക്കേണ്ട രേഖകളുടെ അഭാവം മൂലം ആളുകൾ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുമോ എന്ന ഭയവും, പ്രവാസി വോട്ടർമാരുടെ വോട്ടവകാശം ഉറപ്പാക്കുന്നതിൽ നിലവിലെ നടപടിക്രമങ്ങളിലുള്ള പ്രായോഗിക ബുദ്ധിമുട്ടുമാണ് വോട്ടർമാരിൽ ആശങ്ക ജനിപ്പിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി കെ.കെ എ ജബ്ബാർ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എം പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.മുഹമ്മദ് ഖർളി അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി.ഇ.മോയിൻ,എം.കെ അബ് ദുൽമജീദ്, പി.അബ്ദുൽ ഹമീദ്, പി.മുഹമ്മദലി, എൻ.പി റഷീദ്, ടി.കെ അബൂബക്കർ ,ആമിന ടീച്ചർ, ബീവി ടീച്ചർ, നുസ്രത്ത് ടീച്ചർ, എ.എം സീതിക്കുട്ടി.കെ.അസ്സയിൻ.കെ.അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Tags:
KOZHIKODE