എളേറ്റിൽ: കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസെറ്റി (സുരക്ഷ) കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ അഥിതി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാജിദത്ത് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ ചെയർമാൻ മംഗലങ്ങാട് മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ,ബിജു. ബാലുശ്ശേരി, ഡോ. ബിമൽ, പ്രോജക്ട് മനേജർ അമിജേഷ്. കെ.വി, കൗൺസിലർ സുജേഷ്, രേഷമ,സുരക്ഷ പ്രോജക്ട് കൺവീനർ ഉണ്ണികൃഷ്ണൻ, കമ്പനി സൂപ്പർവൈസർ, മൻസൂർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാഹില ബീഗം എന്നിവർ സംസാരിച്ചു.
ചിത്ര ഗോവിന്ദ്, സന്ദീപ്, രാധിക എന്നിവർ നേതൃത്വം നൽകി.കിഴക്കോത്ത് പഞ്ചായത്തിലെ അഥിതി തൊഴിലാളികളെ പരിശോധന നടത്താനുള്ള പരിപാടികൾക്ക് തുടക്കമയെന്ന്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
Tags:
ELETTIL NEWS