Trending

റോഡ് മൊത്തം കെട്ടിയടച്ചിട്ടും റോഡ് പണി ഇഴഞ്ഞു നീങ്ങുന്നു;പ്രതിഷേധത്തിന് നിര്‍ബന്ധിതരായി യാത്രക്കാര്‍.

വാടിക്കല്‍ : പനക്കോട് വാടിക്കല്‍ മണ്ണിടിച്ചതിനെ തുടര്‍ന്ന് തടസ്സപ്പെട്ട റോഡ് ഗതാഗതം പുനര്‍സ്ഥാപിക്കാന്‍ രണ്ട് മാസമെടുത്തേക്കും.പണി ഇഴഞ്ഞു നീങ്ങുന്നതും ബദല്‍ സംവിധാനത്തിന്‍റെ സാധ്യത നോക്കാത്തതും കാരണം സഞ്ചാര സ്വാതന്ത്യം നടഷ്ടപ്പെട്ടിരിക്കുകയാണ്.

പരിസരവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ബന്ധപ്പെട്ട അധികൃതരെ കണ്ടിട്ടും കൗണ്‍സിലറും എംഎല്‍എയും ഇടപെട്ടിട്ടും കരാറുകാര്‍ക്കോ അധികൃതര്‍ക്കോ ഒരു കുലുക്കവുമില്ല.

പകരം സംവിധാനം ഒരുക്കുകയും റോഡ് പണിക്ക് കൂടുതല്‍ ആളുകളെ ഏര്‍പ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ സമരത്തിനൊരുങ്ങുമെന്ന് പരിസരവാസികള്‍ പറഞ്ഞു.
Previous Post Next Post
3/TECH/col-right