Trending

അനയയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് ഡി.എം.ഒ. റിപ്പോർട്ട്

കോഴിക്കോട് താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരിയായ അനയയുടെ മരണകാരണം പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (Primary Amoebic Meningoencephalitis – PAM) അഥവാ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ.) ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. 

പോസ്റ്റ്‌മോർട്ടം നടപടികളുടെ ഭാഗമായി കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ മാരകമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.അമീബിക് മസ്തിഷ്കജ്വരം മൂലമല്ല കുട്ടി മരിച്ചതെന്നും, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും അനയയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ ആരോപണത്തെത്തുടർന്ന്, കുട്ടിയുടെ പിതാവ് സനൂപ് ആശുപത്രിയിലെ ഡോക്ടർ വിപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഡി.എം.ഒ.യുടെ പുതിയ റിപ്പോർട്ട് ഈ സംഭവങ്ങളിൽ നിർണ്ണായകമാകും.

അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ വിപിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം ഉടൻ തന്നെ ആശുപത്രി വിടുമെന്നാണ് ലഭിക്കുന്ന വിവരം.
Previous Post Next Post
3/TECH/col-right