Trending

നാടൻ പലഹാര മേളയുമായി കൊച്ചു കൂട്ടുകാർ.

പൂനൂർ: പൂനൂർ ജിഎംഎൽപി സ്കൂളിൽ ക്ലാസ്റൂം പ്രവർത്തനത്തിൻറെ ഭാഗമായി 'രുചിമേളം’എന്ന പേരിൽ തയ്യാറാക്കിയ നാടൻ ഭക്ഷണ വിഭവങ്ങളുടെയും പലഹാരങ്ങളുടെയും മേള നാടിൻറെ ശ്രദ്ധ പിടിച്ചുപറ്റി.പാഠപുസ്തകത്തിലെ നാടൻവിഭവങ്ങളെക്കുറിച്ചുള്ള അറിവുകൾ  വീട്ടുകാരുടെ സഹായത്തോടെ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവന്നപ്പോൾ  അത് തീർത്തും  വേറിട്ടൊരു അനുഭവമായി മാറി.

ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൻറെ പിടിയിലകപ്പെട്ട പുതു  തലമുറക്ക് നാട്ടുരുചിയിലേക്കുള്ള തിരിച്ചുവരമായി മാറി രുചിമേളം.കുട്ടികൾ രക്ഷിതാക്കളോടൊപ്പം വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പങ്കെടുക്കുകയും പാചകക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.നാടൻ ഭക്ഷണക്രമം പരിചയപ്പെടുത്തുകയും വീണ്ടെടുക്കുകയും ചെയ്യുക  എന്ന ലക്ഷ്യത്തോടെയാണ് രുചിമേളം തയ്യാറാക്കിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

കുട്ടികൾ കഴിച്ചതിന് ശേഷമുള്ള പലഹാരങ്ങൾ വിപണനം നടത്തി സമാഹരിച്ച തുക അടുത്ത വർഷം നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ഉപയോഗിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
     
എസ് എം സി ചെയർമാൻ മുഹമ്മദ്ഷാഫിയുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് മുനീർ മോയത്ത് ഉദ്ഘാടനം നിർവഹിച്ചു. ഫസ്‌ന ഉനൈസ്, തുഫൈൽ.പി, അബ്‌ദുൽ ലത്തീഫ് എൻ. കെ, ഫസീന, ഷൈമേഷ്, അഷ്‌റഫ് എ.പി, അരുണ കെ എന്നിവർ സംസാരിച്ചു. 

രഞ്ജിത്ത്, നിഷമോൾ, ഷൈമ, അതുല്യ, ലുബൈബ, രേഷ്മ, സൈനുൽ ആബിദ് എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എൻ.കെ. മുഹമ്മദ് സ്വാഗതവും, ആതിര എൻ കെ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right