Trending

എൻ. എസ് .എസ് രക്തദാന ക്യാമ്പ് നടത്തി

എളേറ്റിൽ:എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ്സിന് കീഴിൽ "ജീവദ്യുതി" രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

കോഴിക്കോട് മൈത്ര ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. പി. ടി. എ പ്രസിഡന്റ്‌ സിദ്ധീഖ് മലബാരി ഉത്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ എം മുഹമ്മദലി അധ്യക്ഷനായി.

ഡോ. ഗ്ലോറിയ ചെറിയാൻ രക്തദാന ബോധവൽക്കരണം നടത്തി. സി സുബൈർ, കെ. കെ വിനോദ് കുമാർ, എം മുഹമ്മദ്‌ ഷാഹിദ് , പ്രോഗ്രാം ഓഫീസർ പി .പി മുഹമ്മദ്‌ ബഷീർ, എൻ. എസ്. എസ് ലീഡർ അബ്ദുൽ ബാസിത് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right