നരിക്കുനി:ഗവ: ഹോമിയോ ഡിസ്പെൻസറി വിപുലീകരണത്തിനായുള്ള സ്ഥലം മുഹമ്മദ് കുഞ്ഞി കള്ളിപ്പിലാവിൽ എന്നവരിൽ നിന്നും ഏറ്റെടുത്ത് പഞ്ചായത്ത് അധികൃതർക്ക് നൽകിയ ചടങ്ങ് ബഹു: എം കെ രാഘവൻ MP ഉദ്ഘാടനം നിർവ്വഹിച്ചു. സൗജന്യമായി ലഭിച്ചതും, പണം സ്വരൂപിച്ച് വാങ്ങിയതും ചേർത്തുള്ള സ്ഥലമാണ് കൈമാറിയത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് സി.പി. ലൈല, മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻകണ്ടി, ഷറീന ഈങ്ങാപാറയിൽ, ജൗഹർ പൂമംഗലം, സി.കെ സലീം, ടി രാജു, ലതിക കെ.കെ, വി ഇല്യാസ്, ഡോ: ബിന്ദു, പി.കെ മനോജ് കുമാർ, വേണുഗോപാലൻ, അസി: സെക്രട്ടറി ദേവദാസൻ, പി ഐ വാസുദേവൻ നമ്പൂതിരി, വി സി മുഹമ്മദ് മാസ്റ്റർ, ഒ പി മുഹമ്മദ് ഇക്ക്ബാൽ, ബാലകൃഷ്ണൻ മാസ്റ്റർ, സിദ്ധീഖ് കടന്നലോട്ട് എന്നിവർ സംസാരിച്ചു.
Tags:
NARIKKUNI