Trending

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.

എളേറ്റിൽ:വികസന മുരടിപ്പിന്റെയും, നീതികേടിന്റെയും കാലത്തെ നീക്കാൻ യുഡിഎഫിന്റെ ഒന്നര പതിറ്റാണ്ടിന്റെ കഴിവുകെട്ട അഴിമതി ഭരണത്തിനെതിരെ എൽഡിഎഫ് കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.

മാർച്ച് നാഷണൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.വഹാബ് മണ്ണിൽ കടവിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയാ കമ്മിറ്റി അംഗം എൻ.കെ. സുരേഷ്, സിപിഐ ലോക്കൽ കമ്മറ്റി അംഗം വജ്ഹുദ്ദീൻ,  എൻ സി പി മണ്ഡലം പ്രസിഡണ്ട് കെ പി അഹമ്മദ് കുട്ടി മാസ്റ്റർ, ആർ ജെ ഡി പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രബാബു, പഞ്ചായത്ത് അംഗങ്ങളായ നസീമ ജമാലുദ്ദീൻ, ഇന്ദു സന്നിത്ത്ക, കെ ദാസൻ  എന്നിവർ സംസാരിച്ചു. 

എം ബാബുരാജ് സ്വാഗതവും, എം എ മജീദ്  നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right