കൊടുവള്ളി: കൊടുവള്ളി മദ്റസ ബസാർ സി.എച്ഛ്. സൗധത്തിൽ പ്രസിഡന്റ് മുസ്തഫ റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള മാപ്പിള കലാ അക്കാദമി പ്രതിനിധി സംഗമം ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു.വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും എൻ കെ അഹമ്മദ് മാസ്റ്റർ അവതരിപ്പിച്ചു.
അക്കാദമി കൊടുവള്ളി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി മുസ്തഫ റഷീദ് നരിക്കുനി (പ്രസിഡന്റ്) ഉമ്മർ മാവൂർ, കാസിം പുത്തൂർ, ഷബ്‌ന പരപ്പൻ പൊയിൽ (വൈസ് പ്രസിഡന്റ്മാർ) അബ്ദുറഹിമാൻ കൊടുവള്ളി (ജനറൽ സെക്രട്ടറി ) മുഹമ്മദ് പി കിഴക്കോത്ത്, മൻസൂർ നരിക്കുനി, ഫൗസിയ പാലങ്ങാട് ( സെക്രട്ടറിമാർ ) എൻ കെ അഹമ്മദ് മാസ്റ്റർ (ട്രഷറർ ), യാസർ ചളിക്കോട് ( ഇശൽ ക്കൂട്ടം ചെയർമാൻ) ബഷീർ പന്തീർപാടം ( കൺവീനർ) മുഹമ്മദ് അലി കട്ടിപ്പാറ ( ചാരിറ്റി വിംഗ്) പി പി മൊയ്‌ദീൻ മാസ്റ്റർ (ശില്പ ശാല) രക്ഷാധികാരികളായി ഫൈസൽ എളേറ്റിൽ, പക്കർ പന്നൂർ, ഹസൻ നേടിയനാട് എന്നിവരെയും തെരഞ്ഞെടുത്തു.
അക്കാദമി ജില്ലാ സെക്രട്ടറി അഷ്‌റഫ് ടി കൊടുവള്ളി ആമുഖഭാഷണം നടത്തി. ഫസൽ കൊടുവള്ളി, മുഈനു, യസീദ് മേപ്പള്ളി, ജുനൈസ് എന്നിവർ പ്രസംഗിച്ചു. അബ്ദുൽ റഹിമൻ കൊടുവള്ളി സ്വാഗതവും,മൻസൂർ നരിക്കുനി നന്ദിയും പറഞ്ഞു.
Tags:
KODUVALLY