പൂനൂർ:എസ് വൈ എസ്
പൂനൂർ സോൺ 'സ്നേഹലോകം'
പ്രൗഢമായി സമാപിച്ചു.കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് അബ്ദുൽലത്വീഫ് അഹ്ദൽ അവേലം പതാക ഉയർത്തി.സയ്യിദ് അലവി മഷ്ഹൂർ ആറ്റ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ അഹ്സനി കാന്തപുരം അധ്യക്ഷത വഹിച്ചു.
വി ബീരാൻകുട്ടി ഫൈസി, പി കെ അബ്ദുൾ നാസർ സഖാഫി, സയ്യിദ് സഹൽ മഷ്‌ഹൂർ അവേലം, പി വി അഹ്മദ് കബീർ എളേറ്റിൽ,അബ്ദുൽ ഹമീദ് സഖാഫി മങ്ങാട്, , സാദിഖ് സഖാഫി പൂനൂർ, സാദിഖ് അറപ്പീടിക ,
അബ്ദുസ്സലാം ബുസ്താനി,
ഒ ടി ഷഫീഖ് സഖാഫി ആവിലോറ,ജാബിർ കച്ചേരി മുക്ക്, കെ ടി അബ്ദുറഷീദ് ഒടുങ്ങാക്കാട്,
സി എം മുഹമ്മദ് റഫീഖ് സഖാഫി എന്നിവർ പ്രസംഗിച്ചു.
നബി സ്നേഹത്തിൻ്റെ മധുരം എന്ന വിഷയം എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡൻ്റ് അലവി സഖാഫി കായലം അവതരിപ്പിച്ചു.
തിരുനബി (സ്വ)യുടെ കർമ്മഭൂമിക എന്ന വിഷയത്തിൽ എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി
സ്വാദിഖ് വെളിമുക്ക് പ്രസംഗിച്ചു.
'മധ്യമ നിലപാടിൻ്റെ സൗന്ദര്യം ' എസ് വൈ എസ് മുൻ സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി
അവതരിപ്പിച്ചു.എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമദലി സഖാഫി വള്ളിയാട് സ്നേഹ സന്ദേശ പ്രഭാഷണം നടത്തി.
'ഉസ് വത്തുൻ ഹസന' എന്ന വിഷയം എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി അവതരിപ്പിച്ചു.പൂർണ്ണയതയുടെ മനുഷ്യ കാവ്യം എന്ന ശീർഷകത്തിൽ
നടന്ന സെമിനാറിൽ ഡോ. അനിൽ ചേലേമ്പ്ര , എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത്, മുഹമ്മദലി കിനാലൂർ എന്നിവർ വിഷയാവതരണം നടത്തി.
എസ് എം എ ജില്ലാ പ്രസിഡൻ്റ് പ്രൊഫ. അവേലത്ത് സയ്യിദ് അബ്ദുസ്സബൂർ തങ്ങൾ' വിദാഅ്' സെഷന്
നേതൃത്വം നൽകി. പ്രവാചക പ്രകീർത്തനത്തിന് ശഹീർ സഖാഫി,വാജിദ് സഖാഫി,ഇർഫാൻ സഖാഫി നേതൃത്വം നൽകി.അബ്ദുനാസർ സഖാഫി വാളന്നൂർ, റാഫി സഖാഫി എം എം പറമ്പ്, റശീദുദ്ധീൻ ഇർഫാനി, ഹാരിസ് ഹിശാമി, അനസ് കാന്തപുരം,റഫീഖ് കട്ടിപ്പാറ,സാജിദ് മങ്ങാട്, ഷമീർ വാളന്നൂർ സംബന്ധിച്ചു.
Tags:
POONOOR