എളേറ്റിൽ:സുന്നി മഹല്ല് ഫെഡറേഷൻ്റെ കീഴിൽ എളേറ്റിൽ ടൗൺ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ കോർണർ സദസ്സിന് മഹല്ല് ഖത്തീബ് മുത്തലിബ് ദാരിമി നേതൃത്വം നൽകി.
കിഴക്കോത്ത് പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറിയും, എളേറ്റിൽ ടൗൺ ജുമാമസ്ജിദ് പ്രസിഡന്റുമായ എ.കെ. ബാപ്പു എളേറ്റിൽ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.അബ്ദുറസാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തി.
എ.കെ കുഞ്ഞമ്മദ്, ഷരീഫ് എ.കെ, ജാഫർ, സൈത് മുഹമ്മദ് ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. ഷഫീഖ് എളേറ്റിൽ മുദ്രാവാക്യം ചൊല്ലി കൊടുത്തു. ടൗൺ ജുമാമസ്ജിദ് സെക്രട്ടറി എ.കെ. ജബ്ബാർ പരിപാടിക്ക് നന്ദി പറഞ്ഞു.
Tags:
ELETTIL NEWS