Trending

തുഷാരഗിരിയിൽ കണ്ടെത്തിയ മൃതദേഹം മൈക്കാവ് സ്വദേശിയുടേത്.

കോടഞ്ചേരി :തുഷാരഗിരിയിൽ തലയും, ഉടലും വേർപെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം മൈക്കാവ് കുഴിക്കനാംകണ്ടത്തിൽ കെ. പി ബെന്നി (45) യുടേതാണെന്ന് തിരിച്ചറിഞ്ഞു.തുഷാരഗിരി പാലത്തിന് സമീപമാണ് കയറിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ തല കണ്ടത്. ഇതിന്റെ താഴെയായി പിന്നീട് ഉടലും കണ്ടെത്തുകയായിരുന്നു.രാവിലെ ഇവിടെ എത്തിയ വിനോദസഞ്ചാരികളാണ് മൃതദേഹം ആദ്യം കണ്ടത്.



പാലത്തിന് സമീപത്തായി ഉപേക്ഷിച്ച നിലയിൽ ബൈക്കും ചെരിപ്പും ലഭിച്ചു.പാലത്തിന്റെ കൈവരിയിൽ നിന്നും താഴേക്ക് കയറിൽ തൂങ്ങി നിൽക്കുന്ന തരത്തിലായിരുന്നു ശിരസ്സ് ഉണ്ടായിരുന്നത്.




കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളിയാണ്. ഭാര്യ: മേരി.
Previous Post Next Post
3/TECH/col-right