കോഴിക്കോട്: വിദ്യാർത്ഥികളിൽ ധാർമിക മൂല്യങ്ങൾ വളർത്തി പുതുകാലം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീ കരിക്കുവാൻ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ മുജാഹിദ് സ്റ്റുഡൻസ് മൂവ്‌മെൻ്റ് സൗത്ത് ജില്ലാ സമിതി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സമ്മേളനം ഹൈസക്ക് നാളെ (02-10-2025) എളേറ്റിൽ വട്ടോളി മെറൂസില കൺവൻഷൻ സെന്ററിൽ നടക്കും. 7 സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ ആയിരത്തി ഇരുനൂറോളം വിദ്യാർത്ഥി പ്രതിനിധികൾ സം ബന്ധിക്കും. രാവിലെ 9.30 ന് അഡ്വ. പി.ടി.എ റഹീം എം .എൽ.എ ഉദ്ഘാടനം ചെയ്യും. എം എസ് എം ജില്ലാ പ്രസിഡണ്ട് സാജിദ് പൊക്കുന്ന് അധ്യക്ഷതവഹിക്കും.
വിവിധ സെഷനുകളിൽ ഇസ്മായിൽ കരിയാട്, ഫൈസൽ നന്മണ്ട, ആദിൽ നസീഫ്, സിപി അബ്ദുസമദ്, ഡോ: മുബശിർ പാലത്ത്, ഹിഷാം അരീക്കോട്, മിസ്ബാഫാറൂഖി, മുഹ്സിൻ തൃപ്പനച്ചി, മുഹമ്മദ് റമീഷ്, കെ.എം അഫ്സൽ,അലി അൻസം മുഖ്‌താർ, ആയിശഹുദ എന്നിവർ ക്ലാസെടുക്കും. ഇസ്രാഈൽ ക്രൂരതയിൽ പീഡിപ്പിക്കപ്പെടുന്ന ഫലസ്തീൻ ജനതയോട് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിക്കും.
വിദ്യാർത്ഥി പ്രതിനിധികൾ രാവിലെ 9 മണിക്ക് എളേറ്റിൽ വാദി ഹുസ്‌ന കാമ്പസിന് സമീപമുള്ള മെറുസില ഹാളിലെത്തിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് സ്വാഗത സംഘം ചെയർമാൻ എം.ടി. അബ്ദുൽ ഗഫൂർ, ജനറൽ കൺവീനർ ജദീർ കൂളിമാട് എന്നിവർ അറിയിച്ചു.
Tags:
KOZHIKODE