കൊടുവള്ളി:കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ രണ്ടിന് ചൊവ്വാഴ്ച താമരശ്ശേരി കോൺഗ്രസ് ഭവനിൽ മാപ്പിളപ്പാട്ട് രചനാ - വിധി നിർണയ ശില്പശാല നടത്തുന്നു.മാപ്പിള കലാ വിധി കർത്താക്കൾക്കും ഗാന രചനാ തൽപരർക്കും പങ്കെടുക്കാം.
പ്രോഗ്രാം വി കെ ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാലു മണി വരെ നടക്കുന്ന പരിശീലനത്തിൽ മാപ്പിളപ്പാട്ട് രംഗത്തെ അതുല്യ പ്രതിഭയും നിരൂപകനും പ്രശസ്ത കവിയുമായ എം എച്ച് വെള്ളുവങ്ങാട് ക്‌ളാസ്സ് നയിക്കും . നവാസ് ഈർപ്പോണ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
പേര് രജിസ്റ്റർ ചെയ്യുന്നതിനും,വിശദ വിവരങ്ങൾക്കും മുസ്തഫാ റഷീദുമായി 9745624234 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Tags:
KODUVALLY