താമരശ്ശേരി: ഹെൽത്ത് കെയർ ഫൗണ്ടേഷൻ ബഹറൈൻ, ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയിൽ കാരുണ്യതീരത്തിലെ ഭിന്നശേഷിക്കാർക്കും , കമ്യൂണിറ്റി ക്ലിനിക്കിലെ മാനസിക രോഗികൾക്കും യാത്ര സൗകര്യം വിപുലീകരിക്കുന്നതിന് ഒരുക്കിയ വാഹനത്തിൻ്റെ ഫ്ലാഗ് ജില്ലാ പോലീസ് മേധാവി (വടകര റൂറൽ)കെ. ഇ. ബൈജു ഐ .പി.എസ് നിർവ്വഹിച്ചു.
ഹെൽത്ത് കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് കെ.അബ്ദുൽ മജീദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ്, വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് ചെയർമാൻ കെ .പി.യു. അലി, ബഹ്‌റൈൻ, ജിദ്ദ ചാപ്റ്റർ പ്രധിനിധികളായ ഷിയാസ് കൊടുവള്ളി, സകരിയ പൂനത്ത്, നിജിൽ വി ഒ ടി, റഊഫ് അവേലം,മുജീബ് അവേലം, സൈനുദ്ദീൻ മടത്തുംപൊയിൽ, റഹ്മത്തുളള ബാവ, ഗഫൂർ എംകെ, HCF ട്രഷറർ സമദ് പാണ്ടിക്കൽ, കാരുണ്യതീരം സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ലുംതാസ് സി.കെ തുടങ്ങിയവർ സംസാരിച്ചു.
ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ: ബഷീർ പൂനൂർ ഉപഹാര സമർപ്പണം നടത്തി. ജനറൽ സെക്രട്ടറി സി.കെ.എ.ഷമീർ ബാവ സ്വാഗതവും, സെക്രട്ടറി ടി.എം. താലിസ് നന്ദിയും പറഞ്ഞു.
Tags:
POONOOR