നരിക്കുനി : ഇരുപതാം വാർഷികമാഘോഷിക്കുന്ന നരിക്കുനി അത്താണിയിലെ അന്തേവാസികൾക്ക് സാന്ത്വനമേകി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളെത്തി.സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ബുൾബുൾ യൂണിറ്റിന്റെ നേതൃത്വത്തിലാണ് കുട്ടികൾ അത്താണിയിൽ എത്തിയത്.
നിരവധി രോഗികൾക്കും അനാഥർക്കും ആശ്വാസമേകുന്ന കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന നരിക്കുനി അത്താണിയുടെ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ടറിഞ്ഞു.അവിടുത്തെ അന്തവാസികൾക്ക് ഒപ്പം പാട്ടുപാടിയും കഥ പറഞ്ഞും കുട്ടികൾ സന്തോഷമേകി.കുട്ടികൾ സമാഹരിച്ചു കൊണ്ടുവന്ന ശുചീകരണ വസ്തുക്കൾ അത്താണി അധികൃതർ ഏറ്റുവാങ്ങി.
അത്താണി അധികൃതരായ ഖാദർ മാസ്റ്റർ,അബ്ദുൽ മജീദ് മാസ്റ്റർ എന്നിവർ അത്താണിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ച് നൽകി.സ്കൂൾ പ്രധാനധ്യാപകൻ നാസർ തെക്കേ വളപ്പിൽ , സീഡ് കോർഡിനേറ്റർ ജമാലുദ്ദീൻ പോലൂർ, ബുൾബുൾ ഫ്ലോക്ക് ലീഡർ ഫാത്തിമത്ത് സുഹറ.കെ,മുഹമ്മദ് ഫാരിസ്.പി ,യു.പി.നജിയ , സഫിയ ബദരി.ടി എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION