കൊടുവള്ളി:അതിജീവനം തുടരുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തനിമ കലാ സാഹിത്യ വേദി കൊടുവള്ളി ചാപ്റ്റർ സംഘടിപ്പിക്കുന്ന ' പലസ്തീന്റെ ഭാവി ' സെമിനാർ 23 ന് ശനിയാഴ്ച്ച കൊടുവള്ളിയിൽ സംഘടിപ്പിക്കും.
പ്രമുഖ മാധ്യമ പ്രവർത്തകൻ എം.സി.എ. നാസർ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. പി.ടി.എ.റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി അഷ്റഫ് വാവാട് അധ്യക്ഷത വഹിക്കും. കൊടുവള്ളി സ്വർണ ഭവൻ ഓഡിറ്റോറിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്കാണ് പരിപാടി.
Tags:
KODUVALLY