Trending

എളേറ്റിൽ നോർത്ത് എ.എം.എൽ.പി. സ്കൂളിൽ പരാതിപ്പെട്ടി സ്ഥാപിച്ചു.

എളേറ്റിൽ: കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന ‘സുരക്ഷാമിത്രം’ പദ്ധതിയുടെ ഭാഗമായി എളേറ്റിൽ നോർത്ത് എ.എം.എൽ.പി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ പരാതിപ്പെട്ടി സ്ഥാപിച്ചു.

പരാതിപ്പെട്ടി പി.ടി.എ പ്രസിഡന്റ്‌ ബഷീർ ഗ്രാൻഡ് ഉദ്ഘാടനം ചെയ്തു.
കുട്ടികൾ സ്കൂളിലും വീടുകളിലും നേരിടുന്ന പ്രയാസങ്ങൾ തിരിച്ചറിയുകയും പരിഹരിക്കാനായി നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വിദ്യാർത്ഥികൾക്ക് അവരുടെ പരാതികൾ സുരക്ഷിതമായി പെട്ടിയിലിടാം. നിശ്ചിത ഇടവേളകളിൽ പെട്ടി തുറന്ന് പരാതികൾ പരിശോധിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് സ്കൂൾ പ്രധാനാധ്യാപിക യു.കെ. സിന്ധു അറിയിച്ചു.

പരിപാടിയിൽ എം.പി.ടി.എ ചെയർപേഴ്സൺ സുൽഫത്ത്, വൈസ് ചെയർപേഴ്സൺമാരായ ജംഷീന, ഷാനിബ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right