Trending

ഹോസ്പിറ്റലിലെ വീഴ്ചകൾ മറച്ചുപിടിക്കാനല്ല മാറ്റിയെടുക്കാൻ ശ്രമിക്കൂ : സൂപ്രണ്ടിനോട് യൂത്ത് കോൺഗ്രസ്

താമരശ്ശേരി: താലൂക് ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാർക്ക് മാധ്യമ പ്രവർത്തകരെയും ,വീഴ്ചകൾ പുറത്തു പറയുന്ന രോഗികളെയും തടയണം എന്ന നിർദ്ദേശം നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മറ്റി. 

വീഴ്ചകൾക്ക് കാരണമാകുന്ന പ്രശ്നങ്ങൾ മേൽവകുപ്പിനെ യഥാസമയം അറിയിക്കാനും അടിയന്തര ഇടപെടൽ നടത്താനുമുള്ള ഉത്തരവാദിത്വം കാണിക്കണം. 

അനാവശ്യ ഉത്തരവുകൾ ഇറക്കി സെക്യൂരിറ്റി ജീവനക്കാരും, രോഗികളും തമ്മിൽ തർക്കങ്ങളിൽ ഏർപ്പെടുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇൻചാർജ് എം പി സി ജംഷിദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right