കൂടത്തായി : എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ കൂടത്തായ് പാലത്തിനു താഴെ കാണുന്ന തൂണിൽ വലിയ വിള്ളൽ വീണതും മുകളിൽ മധ്യഭാഗത്ത് ടാറിംഗ് പൊട്ടി പൊളിഞ്ഞതും നേരിൽ കാണാൻ എത്തി. കൊടുവള്ളി മണ്ഡലം എം.എൽ എ കൂടിയായ എം.കെ. മുനീർ. ജനങ്ങളുടെ ആശങ്കൾ അകറ്റി സർക്കാറിൻ്റെ ശ്രദ്ധിയിൽ പെടുത്തി എത്രയും വേഗം നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു.
എ.പി. മജീദ് മാസ്റ്റർ, മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി കെ.കെ. കാദർ, യൂത്ത് ലീഗ് സെക്രട്ടറി എം നസീഫ്, എ.കെ. അസീസ്, റഫീഖ് കൂടത്തായി, മുജീബ് കുന്നത്ത് കണ്ടി, ജാഫർ പി.കെ. പി പി.കുഞ്ഞിമുഹമ്മദ്, ഷൗക്കത്ത് കെ.പി. എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.
Tags:
THAMARASSERY