മടവൂർ: മടവൂർ സി.എം.മഖാം - നരിക്കുനി റൂട്ടിൽ കെ എസ് ആർ ടി സി
ബസ് സർവ്വീസ് പുന:രാരംഭിക്കണമെന്നാവശ്യം ശക്തമാവുന്നു. മടവൂർ സി എം മഖാം സ്ഥാപനങ്ങൾ, മടവൂർ സി എം സെന്റർ, നരിക്കുനി ബൈത്തുൽ ഇസ്സ, ചക്കാലക്കൽ എച്ച് എസ് എസ് എന്നിവിടങ്ങളിലെക്കുള്ള നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് കെ എസ് ആർ ടി സി സർവ്വീസുകൾ ഏറെ സഹായകരമാണ്.
മാത്രമല്ല കാക്കൂർ , കിഴക്കോത്ത്, നന്മണ്ട, ബാലുശ്ശേരി, നരിക്കുനി, മടവൂർ ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങൾക്കും സർവ്വീസ് വളരെ സഹായകരമായിരുന്നു. കുന്ദമംഗലം - വെള്ളിമാട് കുന്ന് നിർമ്മലആശു പത്രി, ജെഡി ടി ഇസ്ലാം വിദ്യഭ്യാസ സ്ഥാപനങ്ങൾ,എൻജി ഒ ക്വാട്ടേഴ്സ്, മലാപറമ്പ് ഗവ: വനിത പോളിടെക്നിക്ക് , പ്രോവിഡൻസ് കോളേജ്, ഇഖ്റഅ ആശുപത്രി, സിവിൽ സ്റ്റേഷൻ, എരഞ്ഞിപ്പാലം, നടക്കാവ് ഭാഗങ്ങളിലേക്ക്പോവേണ്ട യാത്രക്കാർക്കും സർവ്വീസ് ഏറെ സഹായകരമാകും.
ഇപ്പോൾ നരിക്കുനി - മടവൂർ ഭാഗ
ത്ത് നിന്നുള്ള യാത്രക്കാർ കുന്ദമംഗ
ലത്ത് ബസിറങ്ങി സമയ - സാമ്പത്തിക
നഷ്ടങ്ങൾ സഹിച്ചാണ് മേൽ പറഞ്ഞ
സ്ഥലങ്ങളിൽ എത്തിപ്പെടുന്നത്.രോഗികളും, വൃദ്ധരും, വിദ്യാർത്ഥികളും, സ്ത്രീകളും, ഉദ്യോഗസ്ഥരുമായ യാത്രക്കാർക്ക് കെ എസ് ആർട്ടിസി സർവ്വീസ് ഏറെ ഉപകാരപ്രദമാണ്. സി എം മഖാം - നരിക്കുനി റൂട്ടിൽ സന്ധ്യക്ക് ശേഷം യാത്രാ ക്ലേശം രൂക്ഷമാണ്.
രാത്രി ഓടേണ്ട സ്വകാര്യ ബസുകൾ ട്രിപ്പുകൾ ആർടി ഒയെ സ്വാധീനിച്ച് ഒഴിവാക്കി വരികയാണ്.ഇത് ഹൃസ്വ - ദൂര ദീർഘ ദൂര യാത്രക്കാരെ വലക്കുകയാണ്. സി എം മഖാമിൽ വന്ന് സന്ധ്യക്ക് ശേഷം
തിരിച്ച് കോഴിക്കോട് -വയനാട്. ഭാഗങ്ങളിലേക്ക് പോവേണ്ട യാത്രക്കാർ ഓട്ടോയെ ആശ്രയിക്കേണ്ട അവസ്ഥയുമാണ്. മാത്രമല്ല രാത്രി 8 മണിക്ക് ശേഷം പാളയം ബസ് സ്റ്റാന്റിൽ നിന്നും നരിക്കുനിയിലേലേക്ക് ഒരു ബസും ഓടാത്ത അവസ്ഥയുമാണ്റ. റെയിൽ മാർഗമെത്തുന്ന സി എം മഖാമിലേക്കുള്ള ദീർഘ ദൂര യാത്രികർ ഇത് മൂലം പ്രയാസത്തിലാണ്.
2004-ൽ സി. മമ്മുട്ടി എം.എൽ.എ. ആയിരുന്നപ്പോൾ 6 ട്രിപ്പുകളും പിന്നീട് അഡ്വ. പി.ടി.എ. റഹീം, വി.എം. ഉമ്മർ മാസ്റ്റർ എന്നിവർ എം.എൽ.എ. ആയിരുന്നപ്പോൾ 11 ട്രിപ്പുകളും ഉൾപ്പെടെ ആകെ 17 ട്രിപ്പുകൾ ഈ റൂട്ടിൽ നല്ല കളക്ഷനോടെ സർവീസ് നടത്തിയിരുന്നു. 2016 ന് ശേഷമാണ് സർവ്വീസ് മുടക്കം പതിവായതും ട്രിപ്പുകൾ ഒന്നൊന്നായി റദ്ദാക്കാൻ തുടങ്ങിയതും.എന്നാൽ 2019-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഈ സർവീസുകൾ പൂർണമായും നിർത്തലാക്കി. പിന്നീട് ഒരു ട്രിപ്പ് പോലും പുനരാരംഭിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ചക്കാല ക്കൽ എച്ച് എസ് എസ് പിടി എ കമ്മിറ്റിയും, മടവൂർ സി എം മഖാം കമ്മിറ്റിയും,വിവിധ പാസഞ്ചേഴ്സ് അസോസിയേഷനുകളും, മടവൂർ മേഖലാ കെ എസ് ആർ ടി സി ബസ് സംരക്ഷണ സമിതിയും ബസ് പുന:രാരംഭിക്കാൻ തിവ്രശ്രമം നടത്തിവരികയാണെങ്കിലും ലക്ഷ്യം കൈവരിക്കാനായിട്ടില്ല
ജില്ലയിലെ മറ്റു പല അപ്രധാന റൂട്ടുകളിലും "ഗ്രാമവണ്ടി" എന്ന പേരിൽ പോലും കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്നുണ്ടെങ്കിലും ഈ പ്രധാന റൂട്ടിൽ മാത്രം സർവീസ് പുനരാരംഭിക്കാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മടവൂർ സി എം മഖാം - നരിക്കുനി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനരാരംഭിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
Tags:
MADAVOOR