Trending

ഉന്നത വിജയികൾക്കുള്ള അനുമോദനവും, ലോഗോ പ്രകാശനവും.

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കൻ്ററി സ്‌കൂളിൽ എസ് എസ് എൽസി, പ്ലസ്‌ ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനവും പ്രതിഭ പോഷണ പരിപാടിയായ ഗിഫ്റ്റ് പദ്ധതിയുടെ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. 

കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ഉണ്ണികളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ അധ്യക്ഷയായി. പ്രിൻസിപ്പാൾ ഡോ. ഇ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ഉണ്ണികുളം ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, മെമ്പർ ആനിസ ചക്കിട്ടകണ്ടി, ഹെഡ്‌മാസ്റ്റർ പി കെ മഹേഷ്, എം പി ടി എ പ്രസിഡന്റ് ജാസ്മിൻ, എ വി മുഹമ്മദ്, എസ് നിഷിത, വി അബ്ദുൽ സലീം, വി മുനീർ, വി എച്ച് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. 

പി ടി എ പ്രസിഡൻ്റ് എൻ അജിത് കുമാർ സ്വാഗതവും, കെ മുബീന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right