Trending

ഐഎസ്ആർഒയിലെ വിശേഷങ്ങൾ പങ്കുവെച്ച് ഗിഫ്റ്റഡ് ചിൽഡ്രൻ ക്ലാസ്സ്.

താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി ഐഎസ്ആർഒയിലെ മുൻഡയറക്ടർ ഇ കെ കുട്ടി വിദ്യാർഥികളുമായി സംവദിച്ചു. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിലെ പ്രവർത്തനങ്ങളെ പരിചയപ്പെടുന്നതിലൂടെ ഐഎസ്ആർഒയെയും അതിലെ പ്രഗൽഭരായ ശാസ്ത്രജ്ഞരെയും അറിയാനുള്ള അവസരമാണ് കുട്ടികൾക്ക് ലഭിച്ചത്. കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി.

ആത്മകഥയുടെ എഴുത്തിനെക്കുറിച്ച് കണ്ടൻ്റ് ക്രിയേറ്റർ സുരേഷ് നീറാട്,  ലൈഫ് സ്കിൽ സംബന്ധിച്ച് ഫറൂഖ് ട്രെയിനിങ് കോളേജിലെ അസിസ്റ്റൻ്റ് പ്രഫസ്സർ ഡോ. സി നൗഫൽ എന്നിവർ ക്ലാസ്സ് നൽകി. യു കെ ഷജിൽ,  അഭിനന്ദ്, അരുൺ ഡിക്രൂസ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right