തിരുവനന്തപുരം:വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
ഇതിന്റെ ഭാഗമായി, സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കണക്കെടുപ്പ് നടത്തും. കുട്ടികള്‍ക്ക് സുരക്ഷിതമായി പരാതികള്‍ അറിയിക്കാന്‍ എല്ലാ സ്‌കൂളുകളിലും 'ഹെല്‍പ് ബോക്‌സ്' സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ആലപ്പുഴ ചാരുംമൂടിലെ നാലാം ക്ലാസില്‍ പഠിക്കുന്ന ഒമ്പത് വയസ്സുകാരിയെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഉപദ്രവിക്കുന്നതിന്റെ കുറിപ്പ് പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പുതിയ നിര്‍ദേശം.
ആ കുട്ടിയുടെ കുറിപ്പ് വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞുപോയെന്നും, ഈ മോളെ ഉപദ്രവിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചിരുന്നു. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുകയും ഈ കുഞ്ഞിന് നീതി ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Tags:
KERALA