Trending

താഹിർ ത്വൈബയെ അനുമോദിച്ചു

എളേറ്റിൽ:കുറഞ്ഞ ചിലവിൽ പപ്പടം ഡ്രയിംഗ് മെഷിൻസ്വന്തമായി രൂപകൽപ്പന ചെയ്തു നിർമ്മിച്ച് കേന്ദ്ര സർക്കാറിന്റെ പേറ്റൻ്റ് കരസ്ഥമാക്കിയ എസ്.വൈ.എസ്. എളേറ്റിൽ സർക്കിൾ വൈസ് പ്രസിഡണ്ട് താഹിർ ത്വൈബയെ  എസ്.വൈ.എസ് കോഴിക്കോട്  ജില്ലാ കമ്മറ്റി അനുമോദിച്ചു. എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ അനുമോദന പത്രം സമ്മാനിച്ചു.

ചടങ്ങിൽ അഹമ്മദ് കബീർ എളേറ്റിൽ അധ്യക്ഷത വഹിച്ചു. ഡോ: സി. പി. അഷ്‌റഫ്‌, ഇബ്രാഹിം സഖാഫി താത്തൂർ, മജീദ് പൂത്തൊടി, ഡോ : അബൂബക്കർ നിസാമി, ഷംസുദ്ദീൻ പെരുവയൽ, ഒ. ടി. ഷെഫീക്ക് സഖാഫി,എം. ടി. ശിഹാബുദ്ദീൻ സഖാഫി, സമദ് സഖാഫി മായനാട് എന്നിവർ സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right