പടനിലം: പൂനൂർ പുഴ സംരക്ഷണ സമിതിയുടെ ലോഗോ പ്രകാശനം കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ പിടിഎ റഹീം നിർവഹിച്ചു. താഴെ പടനിലം പുഴയുടെ തീരത്ത് വെച്ച് നടന്ന ചടങ്ങിൽ സമിതിയുടെ പ്രസിഡന്റ് അബൂബക്കർ പടനിലം അധ്യക്ഷനായിരുന്നു.
പരിപാടിയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോ ലാൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന റഷീദ് എന്നിവർ സംസാരിച്ചു.
രക്ഷാധികാരികളായ വി മുഹമ്മദ് കോയ, സലീം നെച്ചോളി, വൈസ് പ്രസിഡന്റുമാരായ മൂസ പാലക്കുറ്റി, എപി മുഹമ്മദ് ബഷീർ, സെക്രട്ടറി അബ്ദുൽ മജീദ് പൂളക്കാടി, ട്രഷറർ ടിപിഎ മജീദ് നെല്ലാങ്കണ്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് പൂളക്കാടി(ആരാമ്പ്രം ന്യൂസ് ), മുഹമ്മദ് വടക്കേയിൽ, സലാം കളിക്കുടംപുറയിൽ, മുജീബ് പണ്ടാരപ്പറമ്പത്ത്, ഹാരിസ് തൊടുകയിൽ, കുഞ്ഞി, ഇബ്രാഹിം മുട്ടാഞ്ചേരി മണ്ണിൽ, അഷ്റഫ് നെല്ലാങ്കണ്ടി,ഹാജറ പാലുമണ്ണിൽ സിഗി, ഷക്കീല, സുഹറ, അഷ്റഫ് മാഷ് പടനിലം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Tags:
KODUVALLY