കോഴിക്കോട്:കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേർപ്പെട്ടു. ബെംഗളൂരു ബൊമ്മക്കൽ സ്വദേശിയായ കൃഷ്ണപ്പയുടെ മകൻ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് രാവിലെ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. സന്തരാഗാഛി-ഹൈദരാബാദ് സൂപ്പർ എക്‌സ് ട്രെയിനിൽനിന്നാണ് ശിവശങ്കർ വീണത്. ഈ ട്രെയിനിന് കൊയിലാണ്ടിയിൽ സ്റ്റോപ്പില്ല. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോ പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിനിന് മുന്നിലേക്ക് ചാടിയതാണെന്നും പറയപ്പെടുന്നു.
ശിവശങ്കറിന്റെ ഇരുകാലുകളും വേർപ്പെട്ട നിലയിലാണുള്ളത്. കൊയിലാണ്ടി ഫയർഫോഴ്സ് ശിവശങ്കറിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
Tags:
KOZHIKODE