കൊടുവള്ളി: ഐആർ എം യു ഫറോക്ക് മേഖലാ ഭാരവാഹിയും, 24 ന്യൂസ് റിപ്പോർട്ടറുമായ എൻ.വി. മുസമ്മിലിനു നേരെ സമര അനുകൂലികൾ നടത്തിയ ആക്രമണത്തെ ഐആർ എം യു കൊടുവള്ളി - താമരശ്ശേരി മേഖലാ കമ്മിറ്റി അപലപിച്ചു.
സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനം ഉറപ്പാൻ സർക്കാരും നിയമപാലകരും മുന്നിട്ടിറങ്ങണമെന്നും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും
മേഖലാ പ്രസിഡണ്ട് ബഷീർ ആരാമ്പ്രവും, ജനറൽ സിക്രട്ടരി കെ.ടി റഊഫും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.