കിഴക്കോത്ത്:ഹെൽത്തി കേരളയുടെ ഭാഗമായി കിഴക്കോത്ത് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി ഉപയോഗ്യശൂന്യമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. തുടർ നടപടികൾക്ക് ഫുഡ് &സേഫ്റ്റിക്ക് കൈമാറി, ഫ്രൂട്ട് സലാഡിന് വെച്ച പഴകിയ ഫ്രൂട്ട്സ്, പാചകത്തിന് വെച്ച പഴകിയ വെളിച്ചണ്ണ എന്നിവ കടയുടമയെ കൊണ്ട് നശിപ്പിച്ചു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് എം,റാഹില ബീഗം, ഷിഫാന ഫാത്തിമ പങ്കെടുത്തു.
വരും ദിവസങ്ങളിൽ എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ശ്രീജയും, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയും അറിയിച്ചു
Tags:
ELETTIL NEWS