എളേറ്റിൽ:എളേറ്റിൽ നോർത്ത് AMLP സ്കൂൾ പി.ടി.എ. വാർഷിക യോഗം പി.ടി.എ. വൈസ് പ്രസിഡൻ്റ് സുൽഫത്തിൻ്റെ അധ്യക്ഷതയിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു.
എലിപ്പനി , നിപ , റാബീസ് എന്നീ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും ഹെൽത്ത് ഇസ്പെക്ടർ നടത്തി, കുട്ടികളെ നന്മയുള്ള നല്ല കുട്ടികളായി വളർത്താനും പഠനത്തിലും, ജീവിതത്തിലും നല്ല ആത്മാർതയോടെയും, സ്നേഹത്തോടെയും, ബഹുമാനത്തോടെയും വളരാനും സമൂഹത്തിന് നന്മകൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന അധ്യാപിക.യു. കെ സിന്ധു സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ആബിദ ടീച്ചർ റിപ്പോർട്ട് അവതരണവും നടത്തി. 2025-26 വർഷത്തെ പുതിയ PTA കമ്മറ്റി രൂപീകരിച്ചു.ജോഷ്മിത ടീച്ചർ നന്ദി പറഞ്ഞു.
Tags:
ELETTIL NEWS