തലപ്പെരുമണ്ണ : തലപ്പെരുമണ്ണ ജി. എം. എൽ പി സ്കൂളിൽ ജൂൺ 19 ന് വായന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിയാലി വള്ളിക്കാട് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രസിദ്ധ ഗ്രന്ഥകാരനും അധ്യാപകനുമായ എ. കെ. അബ്ദുൽ മജീദ് മുഖ്യാതിഥിയായിരുന്നു.
പിടിഎ പ്രസിഡന്റ് സി. കെ. അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ചെയർമാൻ എ. ആർ. അബ്ദുറഹിമാൻ, അഹമ്മദ് കുട്ടി , പ്രധാനാധ്യാപകൻ എം. ടി. അബ്ദുസ്സലിം, ശ്രീശ്ന. എ. പി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
Tags:
EDUCATION