കുട്ടമ്പൂർ : ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂരിന്റെ ആഭിമുഖത്തിൽ വായനാ പക്ഷാചരണം ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി.
വായനശാല പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ അധ്യാപികയും സാഹിത്യകാരിയുമായ ഷീജ സുരേന്ദ്രൻ പുന്നശ്ശേരി ഉദ്ഘാടനം ചെയ്തു.
പുന്നശ്ശേരി എ.യു.പി സ്കൂളിലെ മലയാളം ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ വായനശാല സന്ദർശിക്കുകയും, ഉദ്ഘാടന പരിപാടികളിൽ പങ്കാളികളാവുകയും ചെയ്തു. കുട്ടികൾ തയാറാക്കിയ കവിത മാഗസിൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധിടി.കെ രാജേന്ദ്രൻ മാസ്റ്റർ പ്രകാശനം ചെയ്തു.
സി.മാധവൻ മാസ്റ്റർ, എം.പി വാസു മാസ്റ്റർ, സതീശൻ മാസ്റ്റർ, വിനോദ് പാലങ്ങാട് എന്നിവർ ആശംസകൾ നേർന്നു. സിക്രട്ടറി എം അബ്ദുൽ ഷൂക്കൂർ സ്വഗതവും കെ.കെ ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.