എളേറ്റിൽ: എളേറ്റിൽ ജി എം യു പി സ്കൂളിലെ വായന വാരാഘോഷവും മലയാളം, വിദ്യാരംഗം ക്ലബ്ബുകളും എഴുത്തുകാരനും നോവലിസ്റ്റുമായ മജീദ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് മനോജ് ഞേളിക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് പ.കെ. റംലാബീവി, സ്റ്റാഫ് സെക്രട്ടറി ടി.പി. സിജില, നീതുമോഹനൻ, കെ.എം അരുൺജിത്ത് സി.സുൽഫത്ത് എന്നിവർ സംസാരിച്ചു.
പുസ്തക പ്രദർശനം,കുഞ്ഞു കൈകളിൽ കുഞ്ഞുപുസ്തകം -പുസ്തക വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രശ്നോത്തരി എന്നിവ നടത്തി.
Tags:
EDUCATION